തുമ്പപ്പൂ തേടിയലഞ്ഞ
മധുരമൊരോ൪മ്മയുമായ്
വന്നണയുന്നു വീണ്ടുമൊരോണക്കാലം
ഇന്നെല്ലാമെത്തുന്നു
റെഡിമെയ്ഡായി..... Rajmohan
വാമന൯ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയ മഹാബലി ത൯െറ പ്രജകളെ കാണാനെത്തുന്ന മുഹൂ൪ത്തത്തെ ഒാണം എന്ന മനോഹരമായ ആഘോഷമായി മലയാളി കൊണ്ടാടുന്ന സന്ദ൪ഭമാണിത്.
കള്ളവും ചതിയുമില്ലാത്ത, പട്ടിണിയില്ലാത്ത, ആ നല്ല കാലത്തെ ആഘോഷിക്കുന്ന ഈ വേളയില്‍ അത്തരമൊരു കാലം ജനം എന്നും ആഗ്രഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് കൂടിയാണ് ആഘോഷിക്കപ്പെടുന്നതെന്ന ഒാ൪മ്മപ്പെടുത്തലുമായാണ് ഈ ഓണക്കാലം വന്നെത്തുന്നത്. നമ്മുടെ സ൪ക്കാരും എല്ലാവിധ സഹകരണങ്ങളുമായി ജനങ്ങളോടൊപ്പം നില്ക്കുന്ന കാഴ്ച തീ൪ച്ചയായും സന്തോഷം നല്കുന്നു.
മലയാളികളുടെ ജീവിതത്തിലെ ഈ വർഷത്തെ ഓണക്കാലത്തിന്റെ ഈ വേളയില്‍ ..
എല്ലാ പ്രിയപ്പെട്ടവർക്കും ഈ ഓണക്കാലം ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഓണക്കാലം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു........
അതിനൂതനമായ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി ജർമ്മൻ പ്രസിദ്ധീകരണ കമ്പനിയുടെ പിൻബലത്തോടെ സാഹിത്യ ലോകത്തിന്റെ നവ്യമായൊരു വാതായനം സഹൃദയർക്കായ് ഒരുക്കുന്ന അക്ഷരം ഡിജിറ്റൽ മാസിക മുഖപുസ്തകത്തിലെ മുഖ്യ എഴുത്തുകാരുടെ....കഥയും കവിതയും നിറഞ്ഞ നല്ലോരോണക്കാലം സമ്മാനിച്ചുകൊണ്ട് നിങ്ങളുടെ കൈകളിലേല്പിക്കുന്നു...
www.fb.com/aksharamdigitalmagazine
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു
Rajmohan(Chief Editor)
e-page:-WORDS https://www.facebook.com/wordemagazine
Chief Editor: Raj Mohan, M.Com,BLIS,PGDCA,DTTM (Accounts Officer-Gulf)
Chief Editor e Page:- https://www.facebook.com/Rajmohanepage/
Chief Editor Website:- https://prrajmohan.wordpress.com/blog/
അക്ഷരം Digital മാസിക September 2017----അക്ഷരസാഗരം-/കാവ്യ വഴിത്താര /ഭക്തിസാഗരം/JOB MAGAZINE/FOOD MAGAZINE എന്നീ മുഖപുസ്തക ഗ്രൂപ്പുകളുടെ സഹകരണത്തോടെ ഡിജിറ്റലായി
പ്രസിദ്ധീകരിച്ചിരിക്കുന്നു. എഴുത്തിനെ സ്നേഹിക്കുന്ന പ്രിയകൂട്ടാളികൾക്കായ് ഒരു കൊച്ചു FB കൂട്ടായ്മ... അക്ഷരം മാസിക.
എഴുതാൻ ഒരു ഇടം ഇല്ലാത്തതിന്റെ പേരിൽ ആരും അറിയാതെ പോകുന്ന ഒരുപാടു തൂലികകൾ... മനസ്സിനുളളിൽ വിരിയുന്ന ആ ചിന്തകൾക്കും തോന്നലുകൾക്കും ഒരു കൊച്ചു വേദി... അക്ഷരം മാസിക.....
ഇവിടെ നമ്മൾ കോറിയിടുന്ന ഓരോ വരികളും നാളെ നമ്മളെ നോക്കി പുഞ്ചിരിക്കുന്നത് നമ്മുക്കു കാണാം .അതിൽ വലിയൊരു ആശയമോ പാഠമോ ഇല്ലെങ്കിൽ കൂടെ ആ മഷിപ്പാടുകൾ നമ്മുടെ മനസ്സിന് ഒരുപാട് മധുരം സമ്മാനിക്കും.....
എഴുതാൻ കഴിയാത്തവരായി ഈ ഭൂമിയിൽ ആരുമില്ല മറ്റുളളവരുടെ വരികൾക്ക് ഉടമകളാവാതെ സ്വന്തമായി എഴുതാൻ ശ്രമിക്കുക. ഇഷ്ടപെട്ട നമ്മുടെ വരികൾ കൂട്ടുകാർക്കു പങ്കുവെക്കുക....ഡിജിറ്റലായ മാസിക ജ൪മ്മ൯ പ്രസാധകരുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.പുസതകം പോലെ പേജ് മറിച്ച് വായിക്കാം.
(Writers FB page link added with their writing.)
എല്ലാവർക്കും നന്മകൾ നേർന്നു കൊണ്ട്
Editorial Team - അക്ഷരം മാസിക
Magazine controlled by the following FB Groups.
ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക
https://www.facebook.com/groups/508054989269794/
ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരസാഗരം-Aksharasagaram
https://www.facebook.com/groups/1534815413490719/
ഫേസ്ബുക്ക് ഗ്രൂപ്പ്:-കാവ്യ വഴിത്താര
https://www.facebook.com/groups/674676489243524/
ഫേസ്ബുക്ക് ഗ്രൂപ്പ്:-ഭക്തിസാഗരം-Bakthisagaram
https://www.facebook.com/groups/312075739139154/
ഫേസ്ബുക്ക് ഗ്രൂപ്പ്:-FOOD MAGAZINE
https://www.facebook.com/groups/207763306101666/
ഫേസ്ബുക്ക് ഗ്രൂപ്പ്:-JOB MAGAZINE
https://www.facebook.com/groups/214976748664278/
വെബ് സെറ്റ്:-http://wordemagazine.wordpress.com/blog
https://poetryemagazine.wordpress.com/
e-page:-WORDS https://www.facebook.com/wordemagazine
Digital Production:- അക്ഷരം മാസിക
https://www.facebook.com/aksharamdigitalmagazine/
Media Publicity :-WORDS
www.facebook.com/wordemagazine
Prepared By: Admin Group-Aksharam Magazine
Sub Editors:-Deepasoman Devikrupa,Biju Mohan,Aluvila Prasad Kumar
Chief Advisor: Joy Abraham (Vssc മു൯ ശാസ്ത്രജ്ഞ൯ )
Editorial Board: - സിറിൾ കുണ്ടൂർ,Krishnakumar Payyanur,Vinod Pillai Attingal
കടിച്ചുകീറുന്നു തെരുവു നായ
നമ്മുടെ പ്രിയപ്പെട്ടവരെ...
അവ കാണുവാനും... വേണം
ഈ ജനാധിപത്യ രാജ്യത്ത്
നമ്മുടെ രണ്ടു കണ്ണും....
കൂട്ടം തെറ്റി നാടിറങ്ങി നാട്ടാരെ
ഭീതിയിലാഴ്ത്തും കാട്ടാനകളെ
തളക്കാനായ് വേണം നീതിയുടെ
രണ്ട് കണ്ണുകള്‍ ......
വേണം നമുക്കും
രണ്ടു കണ്ണുകള്‍... നമ്മുടെ സോദരിമാരെ
തെരുവിലപമാനഭീതിയിലാഴ്ത്തുന്ന
കാമക്കണ്ണുകളെ തിരിച്ചറിയാനായിനിയും
നന്മതിന്മകള് വേ൪തിരിച്ചറിയാനായ് ....
ആവശ്യത്തിന് പ്രതികരിക്കാനായ്....
വേണം.... പുതു തലമുറയ്ക്കിന്ന്
തിരിച്ചറിവേകാനൊരു കണ്ണ്.
ജീവിതമറിയാനും.... ജീവിതമെന്ന
നാടകം.... ആടിത്തീ൪ക്കുംവരെയും
വേണം നമുക്കിന്ന്...കാഴ്ച്ചക്കായ്
രണ്ട് കണ്ണ്......
(രാജ്മോഹ൯.....www.fb.com/Rajmohanepage)
http://prrajmohan.wordpress.com/blog
തുമ്പപ്പൂവൊന്നു ചിരിച്ചനേരം
തുമ്പികൾ പാറിപ്പറന്നുവന്നു..
ഓണം വന്നാലുളള കാഴ്ചകാണാൻ
ഒത്തുവന്നോളുയീ കേരളത്തിൽ.....
വളളംകളിയും കഥകളിയും
ഉളളംകുളിർക്കും കളികളുമായ്..
പൊന്നോണമാടിത്തിമിർത്തിടുവാൻ
പോന്നോളൂ പോന്നോളൂ കൂട്ടുകാരേ.....
ജാതിമത വർഗ്ഗ ഭേദമില്ല
ജാലകം കൊട്ടിയsപ്പതില്ല..
ഏവരുമൊന്നുപോലായിടുന്ന
ഏകത്വമാകുന്നു കേരളത്തിൽ.....
മാവേലിമന്നൻ വരുന്നനേരം
മാലോകർക്കൊന്നായി സ്വീകരിക്കാം..
മാനവ ഹൃത്തടം പൂക്കളായി
മാറട്ടെ മാറട്ടെ ഓണമല്ലേ.....
പ്രണയതീരം-കവിതാ സമാഹാരം-Written by -Rajmohan-മനോഹരമായ
ഒരു പുതിയ കവിതാ സമാഹാരം ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.
വെബ് ലി൯ക് ഉപയോഗിക്കുക....Free to read....
https://www.bookrix.com/book.html?bookID=zle3ff22b012f75_1495874066.4834320545#0,504,18846
Book also available now in our free digital books library:- https://www.facebook.com/digitalbooksworld
നിലാവു കടം തന്ന സ്വപ്നങ്ങളെപ്പോലാണു നാം,
ആരും കാണാതെ പാതിരായ്ക്ക് നടക്കാനിറങ്ങും,
ഒരായിരമുമ്മകളിലൂടെ തട്ടിയും മുട്ടിയും...
വൃന്ദാവനത്തിലെ ഇനിയും
പൂക്കാത്തകടമ്പുകളിലും
ഏദൻ തോട്ടത്തിലെ
മുൾച്ചെടികളിലും
വിരിഞ്ഞത് പൂക്കളല്ല
ഒരിയ്ക്കലും,
തിരിച്ചുക്കിട്ടാത്ത പ്രണയം
കാത്തിരിക്കുന്നവളുടെ ഹൃദയമാണ്
ഇനിയും,
പൂർത്തിയാകാത്തകവിതയുടെ,
പാതിയിൽ നിന്നിറങ്ങിപോയ
നിന്നെ തിരയുവാനിടങ്ങളില്ല
എങ്കിലും,
തിരയുന്നിടത്തെല്ലാം
നിന്നെ മാത്രം കാണുന്നു ഞാൻ
അവിടെ,
നിലാവുദിച്ചു നിൽക്കും
സൂര്യനസ്തമിക്കാതിരിക്കും
കടലോളം കനവുകളുള്ള കണ്ണിൽ
പ്രണയം പൂത്തുനിൽക്കും
കദനങ്ങളാലെഞാൻ കരൾനൊന്തു തേങ്ങുമ്പോൾ
കപടസ്നേഹത്തിൻ മുഖംമൂടിയണിഞ്ഞൊരാൾ.
അലിവാർന്നവാക്കുകളാലെന്റെയുള്ളിലെ
അഴൽനീക്കിയാശ്വാസം പകരുന്നവേളയിൽ.
അറിഞ്ഞില്ലയെന്നിലെ ജീവനും കൊണ്ടയാൾ
കടന്നിടുമൊരുനാളിലെന്നു ഞാൻ തെല്ലുമേ.
അപരനാമൊരുവനെയളവറ്റു സ്നേഹിച്ചതവളിലെ തെറ്റെന്നു ചൊല്ലിടാനൊക്കുമോ..?
ചിരകാലസ്വപ്നങ്ങൾ തല്ലിതകർത്തിതാ
ചിരിതൂകി നിൽക്കുന്നു നിഷ്ഠൂരനായയാൾ.
നിൻ നാട്യമെന്നിലായ് പുഞ്ചിരി നൽകിയന്നാദ്യമായ്
എങ്കിലുമിന്നു നീ യേകിയ കണ്ണുനീർ കായലിലെന്നുയിർ താണുപോയ്.
രക്ഷകനായി യെൻ മുന്നിൽ വന്ന നീ
ശിക്ഷിക്കുമെന്നു ഞാൻ നിനച്ചതില്ല.
അപരാധിയായെന്നെ മുദ്രണം ചെയ്തു നീ
അപമാനത്തിൻ ഭാണ്ഡകെട്ടു നൽകി.
അനുതപിച്ചീടാതട്ടഹസിക്കുന്ന ക്രൂരനാമവനുടെ ചെയ്തികൾ കണ്ടു വിരണ്ടു ഞാൻ.
കപടമീ ലോകത്ത് കഴിയണമെങ്കിലീ
നാട്യങ്ങൾ തിരിച്ചറിഞ്ഞീടുക വേണം.
അളവറ്റു സ്നേഹിച്ചരികത്തു നിർത്തുന്നോർ
ആത്മാർത്ഥരെന്നു നിനച്ചുപോയാൽ.......?
മനോഹരമായ ഒരു പുതിയ കവിതാസമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക.... ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.Written by:- Rajmohan
https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,504,30438
Book also available now in our digital library:- https://www.facebook.com/digitalbooksworld
ഉയരുക ഭാരതമേ....
പുണരുക സത്യത്തേ....
സർവ്വ ധർമ്മ സംഗമ ഭൂവിത്
ലോകത്തിൽ ഒരു മാതൃകയായ്
വിളങ്ങി നില്പൂ ധരണിയിൽ നീ
ഉണരുക ഭാരതമേ... നീ
ഉയരുക ഭാരതമേ....
മാമുനിമാരുടെ പുണ്യതപത്തിൽ
ഉദിച്ചുയർന്നു നീ...
നളന്ദയും നിൻ നാമത്തിൽ
ജ്വലിച്ചുയർന്നിവിടെ
വിരുന്നുകാരും നിന്നെ ഭരിച്ചു
ത്യാഗത്താൽ നീ അവരെയെതിർത്തു
ദ്വേഷിച്ചെങ്കിലും അവരുടെ ചെയ്തികൾ
നല്ലതുമാത്രം നീ പുല്കി
ചിതറിയ നിന്നെ ഒറ്റക്കൊടിയുടെ
കീഴിൽ അവർ കൊണ്ടെത്തിച്ചു
ഉണരുക ഭാരതമേ....
ഉയരുക ഭാരതമേ
മൂവർണ്ണക്കൊടി പാറട്ടെങ്ങും
വന്ദേ മാതരമുയരെട്ടെങ്ങും
ഭാരത മണ്ണിൻ കീർത്തികളെന്നും
ഉലകിൽ പൊൻപ്രഭ ചൊരിയട്ടേ
ഉയരുക ഭാരതമേ
പുലരുക സത്യത്തിൽ
ഓണം... ഓർമ്മകൾ
*******************
അഴകുള്ളൊരായിരം വര്‍ണ്ണചിത്രങ്ങള്‍
മഴവില്ലു പോലെന്റെ മനസ്സിലുണ്ട്.
മാരിവില്‍ തോല്ക്കുമാ വര്‍ണ്ണചിത്രങ്ങള്‍
കനവില്‍ തെളിയും മണിച്ചിമിഴുകളായി.....
പോയ കാലത്തൊരു പൂമ്പാറ്റ പോലെഞാന്‍
ബാല്യത്തിന് വാടിയില്‍ പറന്നിരുന്നു.
ഒരിക്കലും വാടാത്താ മലരിന്വാടിയില്
സൗഹൃദ പുഷ്പങ്ങള്‍ വിരിഞ്ഞിരുന്നു....
പുത്തുമ്പിതുള്ളി കളിക്കുമെന്‍ മുറ്റത്തു
കളിപറഞ്ഞെത്തിയ കൂട്ടുകാരാ....
ഓണമാകുമ്പോളൊരൂഞ്ഞാലിന് പടിമേലേ
കുതിച്ചുയര്ന്നെന്നെ നീ കൊഞ്ഞനംകുത്തി...
തിരുവോണനാളിലെന്‍ മുറ്റത്തു കളമിടാന്‍
പൂവുകള്തേടിഞാനലഞ്ഞിരുന്നു...
തൊടിനീളെപോയിഞാന് ഇറുത്തൊരാപ്പൂക്കളെ
വാരിവിതറിയാ കുറുമ്പുകാരന്‍....
കാലങ്ങള്‍ പോയപ്പോള്‍ മറഞ്ഞൊരാ ബാല്യത്തിന്
മഞ്ചാടിമണികളെന് മനസ്സിലുണ്ട്.
മാരിവില്‍ തോല്ക്കുമാ ഓര്‍മ്മചിത്രങ്ങള്‍
കനവില്‍ തെളിയും മണിച്ചിമിഴുകളായി.
************ ദീപാസോമന്‍ ദേവീകൃപ ************
ആഴിതൻ തീരത്തൊരലയാഴിയായെൻ
ഹൃദയം തേങ്ങിടുമ്പോൾ
ഒരു മാത്ര വെറുതെ മോഹങ്ങളെ ഞാൻ
താരാട്ടുപാടിയുറക്കി !
അന്ധകാരങ്ങളിൽ ആധിയായ് നിറയും
വ്യഥയോർത്തുറങ്ങാതെ ഞാൻ
പകൽ വെട്ട മണയുന്ന നേരവും കാത്ത്
ഇവിടെ തനിച്ചിരിപ്പൂ !
ചിലന്തികളൊരുക്കിയ വലയിൽ പിടയുന്ന
പ്രാണികളെപ്പോലെ
വിധിയൊരുക്കിയ കെണികളിലുഴറുന്നു
വഴിയൊന്നും കാണാതെയിരുളിൽ ! Madhu V Madayi
നിൻ ചിരിമണികിലുക്കത്തിലാണ്
എൻ മനമുണർന്നത്
നിൻ കൊലുസണിഞ്ഞ
കൊഞ്ചൽ കേട്ടാണ്
എൻ മനമെന്നും
കുളിരണിഞ്ഞത്
നീ വിതുമ്പിക്കരയുമ്പോൾ
ഞാൻ വിയർക്കുമായിരുന്നു
അലിവുള്ള നിൻ
അമ്മയായിരുന്നു
നിന്നരികിൽ എന്നും ഞാൻ
എൻ മടിത്തട്ടിലെ
മണിമുത്തുവീണയായ്
തഴുകി താരാട്ടുപാടിൽ
ശ്രുതിമീട്ടി
ഉറക്കുമായിരുന്നു
നിന്നെ ഞാൻ
അറിവുനേടി നീ
വലുതായപ്പോൾ നിൻ
അളവറ്റ സ്നേഹം
കൊതിച്ചിരുന്നു ഞാൻ
ജോലി നേടി നീ
ദൂരെദൂരേക്കകന്നടപ്പാള്
എങ്ങിയെങ്ങി എന്മനം
തളർന്നിരുന്നു
പക്ഷേ, മനം കൊതിച്ചതും
എൻ കണ്ണുനീർചാലുകൾ
പറഞ്ഞു പോയതും
മരണക്കിടക്കയിലും
എന്നില്നിന്നകന്നിരുന്നു...Kkjaleelk Kkj
സദൻ തോപ്പിൽ
കുഞ്ഞോളം പാട്ടുകൾപാടി
ചേമ്പിലതൻ കുമ്പിളുകുത്തി
നിറമോലും പൂവുകൾ നുള്ളി
വരുന്നൊരോണവെയിലാളെ
ഓർക്കുന്നോ കാലമതെല്ലാം
പൂത്തുമ്പികൾ പാറിയതെല്ലാം
പൂമ്പാറ്റകൾ നുകർന്നൊഴിഞ്ഞും
ഒരുകൂടത്തേൻതുമ്പപ്പൂ...
ഒരു കളമെൻ പൂവിളിചുറ്റും
പലകളമായ് നാടുകൾ നീളെ
കിളികുലമായ് പാറിനടന്നും
തൊടി നിറയും നിറമല്ലിപ്പൂ...
വിരിയാത്തൊരു മൊട്ടുകണക്കെ
ഇതളുകളായ് വിരിയും ഓണ -
പ്പുലരികളിൽ കളമതിലണിയും
കണ്ണാന്തളിയും,കാക്കപ്പൂ...
കോളാമ്പി,മുക്കുറ്റിപ്പൂ...
മഞ്ഞയെഴും മന്ദാരപ്പൂ...
ചെമ്പരത്തി കാശിത്തുമ്പ-
ത്താകാശപ്പറയോളം പൂ...
കാണുന്നോ ഹൃദയംനിറയെ
നിറമണിയും ഇതളുകളാദ്യം
പ്രഭവിടരും തൊടികളിൽ കാണാ-
ക്കാലം തേടും ഓണപ്പൂ..
കർക്കിടകം എങ്ങോ മറഞ്ഞുപോയി....
ചിങ്ങനിലാവ് പരന്നൊഴുകി......
അത്തം പത്തിനും പൂക്കളം തീർക്കാനായി
ചെത്തിയും തുമ്പയും
മലർ അണിഞ്ഞീടവേ...
ഓണത്തപ്പന് തലയിൽ ചൂടാൻ കൃഷ്ണകിരീടം
പൂത്തുലയവെ.....
ഓണപ്പൊട്ടന്റെ
പൂവിളി
ഉയരുന്നു..
വഞ്ചിപാട്ടിന്റെ ശീലുകൾ കേൾക്കുന്നു.... പുലികളിക്കായി ചമയങ്ങൾ ഒരുങ്ങുന്നു...
വന്നെത്തി ഓണം
ഈ കേരളനാട്ടിൽ...
എങ്ങും
വാണിജ്യ വഴിയോര കച്ചവടങ്ങൾ..
ഡിസ്കൗണ്ടും സൗജന്യ സമ്മാനങ്ങൾ...
മാവേലികൾ വന്നെത്തിയീ മാമലനാട്ടിൽ...
ഓണാഘോഷം പൊടിപൊടിക്കാൻ...
കണ്ടില്ല എങ്ങുമെൻ പൂത്തുമ്പിയെ...
ഓണനിലാവിൽ ഊഞ്ഞാല് തീർക്കാൻ പൂത്തുമ്പി ഇനിയും
വന്നെത്തിയില്ല....
ഓർമ്മകൾ കൊണ്ടൊരു ഊഞ്ഞാല് തീർത്തു ഓണനിലാവിൽ ഞാൻ
കാത്തിരുന്നു..
ഓണപുടവയുമായ്
എൻ സഖി നീ
ചാരത്തു അണയും
നിമിഷത്തിനായി....Mahesh Irinjalakuda
പ്രമുഖ പ്രസാധക൪ പ്രസിദ്ധീകരിച്ച പുസ്തകം -The Way to Success- ഇപ്പോളിതാ ലോകവിപണിയില്‍.... (Digital Edition) Written by this magazine chief Editor - Rajmohan
It's a digital book for people searching for success. So read and get success guidlines. Available all famous online book stores.Available now:-amazone.com,playstore,itune,kobo.com. Amazon.com reading link given below.
https://www.amazon.com/dp/B01M70M1P6/?_encoding=UTF8&tag=boo0d5-20&linkCode=ur2&camp=1789&creative=9325
എത്രയോ താരാട്ട് പാടിയെനിക്കായി
മാറോടു ചേര്‍ത്തുറങ്ങാതെയിരുന്നമ്മ,
പതിവായി സ്നേഹാമൃതൂട്ടിയ നിനക്കായി
പകരം നല്കുവാനെന് കൈകളിലെന്തമ്മേ..
അകലെയിവിടെ ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍
അകതാരിലെവിടെയോ
താലോലം പാടുന്നു
ഹൃത്തിലോരൂഞ്ഞാലു കെട്ടിയെന്നമ്മയ്ക്കായ്
മൂളീടട്ടെ ഞാനൊരു താരാട്ടുപാട്ട്.
എന്‍ മടിത്തട്ടില്‍ ചാഞ്ഞുറങ്ങും നിന്റെ
വാര്‍മുടി മാടിയൊതിക്കിയാ നെറ്റിയില്‍
മെല്ലെത്തലോടി,ഉമ്മമ്മവെയ്ക്കുവാൻ
എന്‍ നെഞ്ചകം കോരിത്തരിക്കുന്നു...
ജനനീ നീയെന്‍ ജീവധാരയില്‍
ഒഴുകി വറ്റാത്ത സ്നേഹപ്പുഴയായി,
തളര്‍ന്നു വീഴുമീ സായംസന്ധ്യയില്‍
പകര്‍ന്നു നല്കുവാന് പകരമില്ലമ്മേ..
മൗന രാഗത്തില്‍ ഉച്ചത്തില്‍ ചൊല്ലാം
നിനക്കുമാത്രം കേള്‍ക്കാനീ താരാട്ടുപാട്ട്
എവിടെയാണെങ്കിലും സ്നേഹമന്ത്രത്താല്‍
കനവിലും കരളിലും നിറയുമീ രാഗം.-ശ്രീരേഖ എസ്
ഞാൻ എന്റെ മനസ്സിലെ ചിന്തകളെയും ആകുലതകളെയും സ്വപ്നങ്ങളെയും കവിതയെന്ന മൂടുപടത്തിൻറെ മറവിലൂടെ നിങ്ങളോടു പങ്കുവക്കുന്നു.
മഴക്കാറു മൂടിയ മാനംപോലെയും പെയ്തൊഴിഞ്ഞു തെളിഞ്ഞ പ്രഭാതം പോലെയും പുകയുന്ന നെരിപ്പോടു പോലെയും ചിപ്പിക്കുളളിൽ നീറിനീറി മാറ്റു കൂടുന്ന മുത്തുപോലെയും ഞാൻ എപ്പോളും നിങ്ങൾക്കൊപ്പമുണ്ട് . എപ്പോളും സന്തോഷം പ്രദാനം ചെയ്യാനാവില്ലല്ലോ. വിഷാദത്തിന്റെ മഴനീർക്കണങ്ങളോട് അൽപ്പം ഇഷ്ടക്കൂടുതലുമുണ്ട്. അഹങ്കാരം തെല്ലും സ്ഫുരിക്കാത്ത ഭാവമല്ലേ വിഷാദം. ആരിലും അസൂയ ജനിപ്പിക്കാത്ത ഭാവമല്ലേ വിഷാദം. മിഴികളിൽ ഉരുണ്ടുകൂടുന്ന കണ്ണീർതുള്ളിയുടെ നൈർമല്യം മറ്റെന്തിനുണ്ട്. എന്തിനെന്നറിയാതെ ഉറവകൂടുന്ന ആർദ്രത എന്നിൽ കൂടുകൂട്ടുന്നു.
ചിലപ്പോളെല്ലാം അഗ്നിയാകാൻ കൊതിച്ചുപോകും. സർവ്വവും എരിച്ചുകളയുന്ന അഗ്നി. അതിനൊരു മട്ടുകാണുന്നുണ്ട്.എല്ലാം ചാമ്പലാക്കി വെണ്ണീറാക്കാനുള്ള ശക്തി കിട്ടിയാൽ ഞാനെന്റെ ചിന്തകളെയും സ്വപ്നങ്ങളെയും എല്ലാം ഒരഗ്നിശുദ്ധിനടത്തി തെളിഞ്ഞആകാശം പോലെ എന്റെ ഉള്ളൊരുക്കി ഒരായിരം വസന്തത്തിൻ വർണ്ണഭംഗിയെഴുന്ന കവിതകളാൽ നിങ്ങളിൽ ആനന്ദത്തിന്റെ പ്രകാശത്തെ കൊളുത്തിവയ്ക്കാം. അതുവരെ ഈ തമസ്സിന്റെ താഴ്വാരത്തെ മൗനം കനക്കുന്ന, ഇരുളിൽ പൂക്കുന്ന, വർണ്ണാഭ തെല്ലുമില്ലാത്ത ഹൃദയപുഷ്പങ്ങളെ കവിതയെന്ന ആവരണത്താൽ പൊതിഞ്ഞു നിങ്ങൾക്കു ഞാൻ ൽകും...
Deepasoman Devikrupa
"ഓരോ കാല വർഷവും നമ്മളിലൂടെ കടന്നു പോകുമ്പോഴും നമ്മളിൽ മിക്ക ആളുകളുടെയും വായിൽ നിന്നും കേൾക്കുന്ന ഒരു പഴിവാക്കുണ്ട് ഈ വർഷവും മഴ ചതിച്ചുവെന്ന് !!
മഴയാണോ ? നമ്മേ ചതിച്ചത്
നാം തന്നെ ഇരന്നു വാങ്ങിയിട്ട് മഴയെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം !!
"ഈ കുരുന്നിന്റെ മനസ്സ് പോലും നമുക്കില്ലാതായിരിക്കുന്നു ഇന്ന് !!
ഒരു മരം നടുന്നത് പോയിട്ട് ഉള്ളതിനെ എങ്ങിനേയും വിറ്റ് കാശാക്കാനേ നമ്മൾ നോക്കൂ ഇന്ന് !!
അതും ഒന്നുകിൽ പണ്ട് ആരോ വെച്ചു പിടിപ്പിച്ചതാകും !!
അല്ലേൽ പ്രകൃതിയായി നില നിറുത്തി പോന്നതാകും
നമ്മുക്കെന്തു മരം
എന്ത് പ്രകൃതി
കാശ് മാത്രം പോരെ
പിന്നെന്തിനാ മഴയെ കുറ്റപെടുത്തുന്നത് !!
അല്ല മഴക്കിവിടെ പെയ്തിട്ടെന്തു കാര്യം
പെയ്യുന്ന മഴവെള്ളം ഒരു തുള്ളിപോലും ഭൂമിയിലേക്ക് താഴ്ന്നു പോകുന്നുണ്ടോ ??
വല്ല ചേമ്പിലയിലും വെള്ളമൊഴിച്ചാലുള്ള
അവസ്ഥയിലല്ലേ ഇന്നത്തെ ഭൂമിയുള്ളത്
എന്നിട്ടോ പഴി മഴയോടും
ഇക്കൊല്ലവും കാലവർഷം ചതിച്ചു എന്ന് !!Siddeeq Pulatheth
ഇന്നീപ്പടി കടന്നെത്തുമ്പോഴും
മുറ്റത്തൊളിച്ചോരു കാറ്റിലുമുണ്ടാ-
മെൻമുത്തശ്ശി തന്നുടെ സ്നിഗ്ദ്ധഗന്ധം!
മൂന്നാണ്ടുമുമ്പൊരു കർക്കടകനാളിൽ
പുണ്യംനിറഞ്ഞ രാമായണരാവിൽ
തൻവടിയൂന്നി, മുത്തശ്ശി വിറപാദയായ്
കാലത്തിനൊപ്പം കടന്നുപോയി, യിനി
ശിഷ്ടമാ സ്മൃതികൾ തൻകാലൊച്ച മാത്രം.
താരാട്ടിന്നീണമൊന്നുള്ളിലുണർത്തി
പല്ലില്ലാ മോണയോ മെല്ലെ വിടർത്തി
'കേറിവാ മക്കളെ നില്‍ക്കാതെ'യെ-
ന്നോതി മുറ്റത്തങ്ങെത്തുന്നു മുത്തശ്ശി,
ഒപ്പം വാത്സല്യസൂര്യനൊന്നല്ലൊരായിര-
മൊന്നിച്ചുദിക്കുന്നാ പൂമുഖത്തായി.
വിറയാർന്നകൈകളോ മെല്ലെനീട്ടി
ചെറുമക്കളെ ചാരത്തുചേർത്തു നിർത്തി
നെറ്റിയിൽ ചുംബിച്ചുനിർവൃതി കൊള്ളും.
കത്തും വിളക്കിന്റെ മുന്നിലായെന്നും
തൃസന്ധ്യയ്ക്കു താനേ ജ്വലിക്കും
മറ്റൊരു ദീപം പോലൈശ്വര്യമെങ്ങും
തൂവിനിറച്ചോരെൻ മുത്തശ്ശിയും
ഇരുൾ നീക്കിയുൾക്കാഴ്ച്ചയേവർക്കുമേകി,
കർമ്മവീഥിയിൽ പുണ്യം പകർന്നുവല്ലോ.
ഏതൊരു ഹൃത്തിലും നോവുണർത്താതെ
കരുതലോടമരുന്നൊരകതാരുമായി
മൃത്തിലും പതിയെ തൻപാദങ്ങളൂന്നി
കാതങ്ങൾ താണ്ടി, ആ കാല്പാടുകൾ
കാണാമിന്നാർക്കുമേ മായാതെങ്ങും.
ചേർന്നുകിടന്നോരോ രാവുതോറും
ഉണ്ണിയുറങ്ങുവതറിയാതെ
ഗുണപാഠകഥയൊക്കെ തുടരുന്നു മുത്തശ്ശി.
അങ്ങനെയങ്ങനെയൊരുനാൾ
തൻകഥ ചൊല്ലിത്തീർത്തിട്ടു മുത്തശ്ശി
യൊന്നുമയങ്ങാൻ കിടന്നതെന്തങ്ങനെ-
യുണരാതെ, തെക്കേപ്പറമ്പിലായ്പ്പിന്നെ.
ഓരോന്നോർത്തുവിതുമ്പിനില്ക്കേ
തൊട്ടുതലോടുന്നതാ കൊച്ചുകാറ്റല്ലാ,
പ്രിയമുത്തശ്ശി തന്നുടെയാത്മാവല്ലോ !Suresh Kannamathu
അക്ഷരം Digital മാസിക July 2017----അക്ഷരസാഗരം-/കാവ്യ വഴിത്താര /ഭക്തിസാഗരം/JOB MAGAZINE/FOOD MAGAZINE എന്നീ മുഖപുസ്തക ഗ്രൂപ്പുകളുടെ സഹകരണത്തോടെ ഡിജിറ്റലായി
പ്രസിദ്ധീകരിച്ചിരിക്കുന്നു.
Inviting your writings for next edition.Press below Link to read free..
https://www.bookrix.com/book.html?bookID=zle3ff22b012f75_1501397120.4004518986#0,486,30816
തുമ്പപ്പൂവിൻ പുഞ്ചിരിയിൽ
പൊന്നിൻ ചിങ്ങപ്പുലരി പിറന്നു,
മലയാളത്തിൻ പുതുവർഷവുമായ്,
മങ്കമാർ പുതുകോടിയണിഞ്ഞു.
പൂവേ പൂവേ പൂവിളി കേട്ടോ
പൂക്കളുണർന്നു പൂമ്പാറ്റകളോ...
പുളകം നിറയും മനമാകെ,
തുമ്പപ്പൂവിൻ തൊടികൾ ഉണർന്നു.
മലയാളിയുണർന്നു മാവേലി വന്നു
താളം ചവിട്ടി ഊഞ്ഞാലുമാടി
അത്തപ്പൂക്കളം വിടരുന്നു,
അത്തം പത്തിന് പൊന്നോണം--Vijayakumar Karthikeyan
കുറച്ച് കഥ ഡിജിറ്റലായി
പ്രസിദ്ധീകരിച്ചിരിക്കുന്നു.Thriller story collection. Press below Link to read free..
(Wriien by:-Rajmohan)
https://www.bookrix.com/book.html?bookID=zle3ff22b012f75_1499500100.0782890320#0,504,13806
(www.fb.com/wordemagazine) അവതരിപ്പിക്കുന്നു. Wordsonline വീഡിയോ channel. മനോഹരമായ കവിതകളും, ഷോട്ട് ഫിലിം, ഗാനങ്ങളുമായി..... ഇനിയന്നും. നിങ്ങളുടെ ഗാനങ്ങളും റെക്കോഡ് ചെയ്തു അയക്കുക.Introducing Words online Video channel . Press below to watch channel free:-
https://vid.me/Wordsonline
മനോഹരമായ ഒരു പുതിയ കവിതാസമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക.... ഡിജിറ്റലാണ്.Written by:-Rajmohan
https://www.bookrix.com/book.html?bookID=zle3ff22b012f75_1485341475.8390879631#0,504,26928
Also avilable in our digital library:- https://www.facebook.com/digitalbooksworld
ആമോദമോടെ വരവായല്ലോ
ചിങ്ങമാസം ലാസ്യമേളത്തോടെ
ഇക്കാലം ഹൃത്തില്‍ തങ്ങിനില്ക്കും
ഏഴഴകോടെ നല്ലമിഴിവോടെ.
കുഞ്ഞുങ്ങള്ക്കിതുല്ലാസകാലം
ഓണക്കാലത്തൊളിച്ചു കളിക്കാം
സ്കൂളില്‍ പോകേണ്ട ധ്രുതിയില്‍
പഠനം വേണ്ട ദീര്‍ഘസമയം.
സുഗന്ധമൊഴുക്കി പൂക്കളെങ്ങും
മാടിവിളിക്കുന്നു ഏവരേയും.
തുമ്പപ്പൂ,നെല്ലിപ്പൂ,കോളാമ്പിപ്പൂ,
മുക്കുറ്റിപ്പൂ, കണ്ണാന്തളിപ്പൂ
ചെറുതും, വലുതെന്നൊന്നുമില്ല
സര്വ്വവുമറുക്കുന്നു കിടാങ്ങള്‍
പുഷ്പങ്ങള്‍ ശേഖരിക്കുന്നവര്‍
നിറമുള്ള പ്ലാസ്റ്റിക്ക്പാത്രങ്ങളില്
വാടിപ്പോകാതിരിപ്പാന്
ജലം തളിക്കുന്നു സൂനങ്ങളില്‍.
മുറ്റത്തെ പൂക്കളം, അകത്തേയും
ആകര്‍ഷകം, ആനന്ദദായകം.
ഓഫീസുകളിലും, പൊതുസ്ഥലത്തും
ഓണാഘോഷം അതിഗംഭീരം.
കായ വറുത്തതും,ശര്‍ക്കരയുപ്പേരിയും
പഴവും,പായസവും, പപ്പടവും
പുളിയിഞ്ചിയും, നാരങ്ങാക്കറിയും
നാലുദിനമെങ്കിലും നീണ്ടുനില്‍ക്കും.
തുകിലുണര്ത്തല് സുന്ദരം
തുമ്പിതുള്ളല്‍ കമനീയവും.
ഓണക്കോടിയും,കൈകൊട്ടിക്കളിയും
നാട്ടിന്സുകൃതം, അംഗനകള്ക്കിമ്പവും.
ഊഞ്ഞാലാടിയിരുന്നു പണ്ടൊക്കെ
ഓണത്തിന്നോര്മ്മ സുഖദായകം.
നിര്ദ്ധ്നര്ക്കാകയി ഓണാഘോഷം
പങ്ക്വെച്ചാലേറെ പുണ്യപൂരകം. Anandavalli Chandran
അത്രമേൽ സങ്കടമത്രമേൽ
വേദനയെഴും നിമിഷമേ
വേറിടാൻ വയ്യെന്റെ പ്രാണനത്രമേൽ
രമിച്ചുപോയ് പണ്ടേ .
ഒന്നായ് യുഗങ്ങളിൽ ഒഴുകി മതിവരാതെ,
ഇരുവഴികളായ് പിരിയേണ്ട പുഴപോൽ,
കുന്നുകളായ് മുറിയേണ്ട മലകളെപ്പോൽ,
അടർന്നു പോകുന്നു നാം,
പെയ്യുന്നിതാ , വ്രണിത മേഘങ്ങൾ,
നനയുന്നു നാമിരുവരും.
ഏതേതു രാജ്യങ്ങളാൽ
ഏതേതു വർണ്ണങ്ങളാൽ
ഏതേത് അന്തരങ്ങളാൽ
പിരിയേണ്ടു നാം,
കാരണമല്ലൊന്നിനും കാരണം.
ഈ പകൽ മങ്ങും
സന്ധ്യ പൂചൂടും,
ഇരുൾരാത്രി മാഞ്ഞേ
തെളിയുമിനിയും പ്രഭാതം.
നീ മറക്കുമോ !
ഞാനോർക്കുമോ നിന്നെ !
അറിവതില്ലെനിയ്ക്കെങ്കിലും
പ്രണയമേ, ചുറ്റിലായ് നിറയുന്നു ശൂന്യത.പ്രശാന്ത് എം
ആ മഴ പെയ്തതെന്റെ മനസ്സിലാണു സഖീ
ആ മഴ പെയ്തതെന്റെ മനസ്സിലാണു
കൂർത്ത വാക്കുകൾ കോർത്ത
മാലയും എനിയ്ക്ക് ചാർത്തി നീ
എൻ ഹൃദയം പറിച്ച നഖവുമായ്
പോയകന്നപ്പോൾ....
ആ മഴ പെയ്തതന്ന് എൻ മനസ്സിലാണ്
സഖീ...
നോവിന്റെ കണ്ണുനീർ തുള്ളികൾ
ഇറ്റിറ്റ് വീണൊരാ മഴ രാവുകൾ
പകലുകൾ തോരാതെ പെയ്തിരുന്നു
അകലെയാ കാലൊച്ച കാതോർത്ത്
ഞാൻ നിൻ വരവിനെ ക്ഷണികമെങ്കിലും
ഒരു നോക്കിനായ് കാത്തിരുന്നിരുന്നു
മിന്നിൽപ്പിണരുകൾ കാതിനെ
കൊട്ടിയടച്ചപ്പോഴും.. മാരിവില്ല് നീ
നിമി നേരമെങ്കിലും വരുമെന്ന്
നിനച്ചു ഞാൻ... വിഫലമെൻ
സ്വപ്നങ്ങളെന്നും നിൻ നിഴലിനെ
കണ്ടിരുന്നു പെയ്ത് തോരാത്ത
മഴയിലും കൂരിരുളിലും ആ
നിഴലു ഞാൻ എന്നുള്ളിൽ
കണ്ടിരുന്നു...
രാമഴ കുളിച്ചു തോർത്തിയ നിൻ
ഈറൻ മുടിയിഴ ഓർത്ത് ഞാൻ
രാക്കറുപ്പാർന്നൊരാ ജാലക വിരികളിൽ
തഴുകി നിൻ ഓർമ്മകൾ കൺകളിൽ
നിറച്ചൊഴുക്കി....
നീ വലിച്ചെറിഞ്ഞ നിറം മങ്ങിയൊരു
പുഷ്പം പെണ്ണേ ഞാനൊരു
വീണപൂ പോലിതാ ഈ മണ്ണിൽ
പാദങ്ങൾക്ക് അടിയിൽ
ജീവനായ് കേണിടുന്നു....
ഒഴുകുന്ന നദി പോൽ പെണ്ണേ
നീ ഒഴുകുക മുന്നോട്ട് മാത്രം
പ്രവാഹിനി നിൻ ഉദ്ഭവം
നീ തേടുകിൽ ഇങ്ങ് അകലെ
കുന്നിൻ ചെരുവിലായ് അതൊരു
നീരുറവ ഞാനായിരിക്കും....
എന്നെയും ചേർത്ത് അറിയാതെ
നീ ഒഴുകിടുമ്പോൾ... എന്തിനായിനി
നിൻ വരവിനായ് ഞാൻ കാക്കണം
ഇനിയൊരു ജന്മം എനിയ്ക്കായ്
നീ ജനിക്കുമെങ്കിൽ ......
പെയ്ത് തീരാത്ത മഴ എൻ
മനസ്സിൽ നിനക്കായ് കാത്തിടാം
സഖീ...എനിയ്ക്കും നിനക്കും
കുളിച്ച് തോർത്തുവാൻ
മിഴിനീരു കൊണ്ടീ രാമഴ.....
എ.ആർ-Aswathy Rajendran
മഴമൂടിയ ആ ജൂലൈയിലെ ഒരുദിവസം ഒരു ആക്സിഡന്റിലൂടെയാണ് രാകേഷും അഖിലയും തമ്മിൽ പരിചയപ്പെടുന്നത്.
തിരക്കുള്ള റോഡിലൂടെയുള്ള ഡ്രൈവിങ്ങിനിടയിലാണ് രാകേഷിന് കൈയ്യബദ്ധം പറ്റി കാറിന്റെ പിൻ ചക്രം അഖിലയുടെ കാലിൽ ഇടിച്ചു. അപ്രതീക്ഷിതമായ ആ സംഭവത്തിൽ രാകേഷ് പരിഭ്രമിച്ചു.
പുറമേക്ക് പരിക്കൊന്നും കാണാനായില്ലെങ്കിലും അവൾ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.അവരെ രണ്ടു പേരെയും അനുകൂലിച്ചും പ്രതികൂലിച്ചും അവിടെ തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ഞാനവളെ കൈ പിടിച്ച് വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലെത്തിച്ചു..
ഡോക്ടറെ കണ്ട് എക്സ്റെ എടുക്കുമ്പോഴേക്കും അഖിലയുടെ സുഹൃത്തുക്കൾ അവിടെയെത്തി.അവരുടെ മുഖത്തെല്ലാം ഞാനെന്തോ ചെയ്ത ഭാവം. എന്റെ ഭാഗത്ത് ഞാൻ മാത്രം, വല്ലാത്തൊരു ഒറ്റപ്പെടൽ. അവരിൽ നിന്നുള്ള പ്രതികരണം എന്താകുമെന്നറിയാതെ തെല്ലു ഭയത്തോടെ നിൽക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അഖില പറഞ്ഞു ,നിങ്ങളിനി വീട്ടിലേക്ക് പോയ്ക്കോളു, ഇവരൊക്കെയുണ്ടല്ലൊ ഇപ്പോൾ കുഴപ്പമൊന്നുമില്ല.
ആ പുഞ്ചിരിയിൽ എന്റെ മനസൊന്ന് തണുപ്പിച്ചു. എങ്കിലും എക്സ്റെ റിപ്പോർട്ട് ഡോക്ടറെ കാണിച്ച് കാലിൽ പ്ലാസ്റ്ററിടും വരെ ഞാനും കൂട്ടുനിന്നു.എല്ലിനു ചെറുതായൊരു സ്ക്രാച്ചുണ്ടായിരുന്നു.ഹോസ്പിറ്റൽ ബില്ലടച്ച് അവളെ യാത്രയാക്കിയ ശേഷം മൊബൈൽ നമ്പറും വാങ്ങിയാണ് ഞാൻ മടങ്ങിയത്.
ആദ്യമായാണ് എനിക്കിങ്ങനെയൊരനുഭവം.ഇത്രയും കാലം ഒരപകടവും വരുത്തിയിട്ടില്ല. വീട്ടുകാരറിഞ്ഞാൽ എന്തു പറയുമെന്ന ആധിയുമുണ്ടായിരുന്നു.എല്ലാവരും ആശ്വസിപ്പിക്കുകയാണ് ചെയ്തതെങ്കിലും ആ സംഭവത്തിന്റെ ഷോക്ക് മാറാൻ എനിക്ക് രണ്ടു ദിവസമെടുത്തു.
രണ്ട് മൂന്ന് ദിവസങ്ങൾക്കു ശേഷം മനസൊന്നു ശാന്തമായപ്പോൾ രാകേഷ് അഖിലയെവിളിച്ചു.അവളുടെ സുഖവിവരമറിയാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പരസ്പരമൊരു പരിചയപ്പെടലില്ലാതിരുന്നതിനാലാണു രാകേഷ് വിളിക്കാൻ മടിച്ചു നിന്നത്.
പക്ഷേ യിതൊരു പരിചയക്കുറവോ ദേഷ്യമോ ഇല്ലാതെയുള്ള അഖിലയുടെ സംസാരം അവരെ പെട്ടെന്ന് പരിചിതരാക്കി. ഇടക്കിടെയുള്ള സുഖവിവരങ്ങളന്വേഷിക്കലുകൾക്കിടെ മൂന്നാഴ്ചത്തെ റെസ്റ്റിനു ശേഷം അഖില ജോലിക്ക് പോയിത്തുടങ്ങിയെങ്കിലും വാട്സ് ആപ്പ് മെസ്സെജുകളിലൂടെ അവരുടെ സൗഹൃദം തുടർന്നു.
നാടും വീടും കുടുംബ വിശേഷങ്ങളുമെല്ലാം അവ൪പരസ്പരം പങ്കു വെച്ചിരുന്നു.
അന്ന് രാകേഷ് ആ കാര്യം അഖിലയോട് പറഞ്ഞു. അഖിലയോട് പ്രണയമാണെന്ന സത്യം. ആദ്യമായ് കണ്ടപ്പോഴേ മനസിൽ തോന്നിയൊരിഷ്ടം ഇനിയെങ്കിലും പറയാതിരിക്കാൻ കഴിയില്ലെന്ന് രാകേഷ് അവളോട് പറഞ്ഞു.
അന്ന് അഖിലയുടെ വീട്ടിലെത്തി അവരുടെ പ്രണയം മാതാപിതാക്കളെ രാകേഷ് അറിയിച്ചു.
നല്ല ജോലിയും വിദ്യാഭ്യാസവുമുള്ള രാജേഷിനെ അഖിലയുടെ മാതാപിതാക്കളും അംഗീകരിച്ചു.
ഇന്ന് അവ൪ വിവാഹിതരാകുകയാണ്.
(രാജ്മോഹ൯- www.fb.com/Rajmohanepage)
ആവാസഭൂപടങ്ങളാരണ്യകങ്ങള്
അതിജീവനത്തിന്റെ കേദാരമൂര്ത്തി!.
അത്താണിയായിട്ടു നിന്നതു മര്‍ത്ത്യന്റെ
ആദിസംസ്ക്കാരത്തിന് തേരിലെന്നും.
ആദികാവ്യത്തിനുമാദിപുരാണത്തിന്
ആധാരശിലയായി വര്‍ത്തിച്ച വേദി.
ആരണ്യകാണ്ഡത്തെ തൊട്ടെഴുതിയതും
അടവിതന്‍ വാസത്തിലലിഞ്ഞവര്യന്.
ആത്മസാക്ഷാത്കാരം നേടിയെടുക്കുവാന്‍
വാനപ്രസ്ഥത്തിന് തല്പം വിരി ച്ചവര്‍
ഔഷധക്കലവറ നെഞ്ചോട് ചേര്‍ക്കും
കാടെന്നും നാടിന്നു മുത്തായി ഭവിച്ചു.
വളളിമരങ്ങളെ കെട്ടിപ്പുണര്‍ന്നിട്ട്,
ചേലിലായ് പാടുന്ന താരാട്ട് പാട്ടുകള്‍
പച്ചപ്പറുദീസ തുന്നുന്ന കാടുകള്‍
വിസ്മയമേന്തുന്ന കൗതുകക്കാഴ്ചകള്‍.
ആരണ്യകങ്ങളിന്നെങ്ങോ മറയുന്നു.
അന്തിയുറങ്ങുന്നാ മൃഗസഞ്ചയങ്ങള്‍
ആസുരഭാവത്തില്‍ മാനവന്നുളളിലായ്!
അന്യോന്യംതല്ലുമിരുകാലിവൃന്ദമായ്!.
കാട്ടുനിയമങ്ങള്‍ നട്ടുവളര്‍ത്തുന്നു.,
കയ്ക്കുന്ന കാട്ടുപഴമായി നീതികള്‍
മദംപൊട്ടുമാനകള് പോലെ മതങ്ങളും,
ആസുരഭാവത്തിന്നസ്ത്രങ്ങളാക്കുന്നു! Varadeswari K
തിരിഞ്ഞുനോക്കാതെ യാത്രയാകുന്നു
കാലമിന്ന് മുന്നോട്ട്...
വിജനമായ ഇടവഴികൾ,
ആരുടെയോ വരവുംകാത്ത്
ഇപ്പോഴും പടിവാതിൽ തുറന്നുവെച്ചിട്ടുണ്ട്..
വഴുതിവീണ സായംസന്ധ്യയുടെ
നെറ്റിയിൽപ്പടർന്ന സിന്ദൂരം,
കാലത്തിന്റെ ഓർമ്മപ്പെടുത്തൽപോലെ
കണ്ണാടിയിൽ മായാതെകിടക്കുന്നുണ്ട്..
അമ്പലമുറ്റത്തെ കൽവിളക്കിൽ,
പ്രാർത്ഥനകളുമായ്,
ഒരുതിരിമാത്രം കെടാതെ കത്തിനില്‍ക്കുന്നുണ്ട്..
അരണ്ടവെളിച്ചംവിതറിയ വഴിവിളക്കുകൾ,
യാത്രപറയാതെ പോയവരെ
തിരിച്ചുകൊണ്ടുവരുവാൻ,
നക്ഷത്രങ്ങളോട് കേണുപറയുന്നുണ്ട്..
എങ്കിലും, ഒരിക്കലും മടങ്ങാതെ,
അസ്തമയസൂര്യനെ കടലിലാഴ്ത്തി,
ഉദയസൂര്യനെ ലക്ഷ്യമാക്കി,
കാലം ഇപ്പോഴും മുന്നോട്ട്, മുന്നോട്ട്...Kavitha Menon
അക്ഷര സാഗരം online സാഹിത്യ വാരിക (Edition-10). (ONAM SPECIAL EDITION) സാധാരണക്കാരിലേക്ക് സാഹിത്യം നൂതനമായ ഡിജിറ്റലായ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ എത്തിക്കാനുള്ള ശ്രമങ്ങൾ.തിരഞ്ഞെടുത്ത സാഹിത്യരചനകളാണ് ഈ വാരികയിലുള്ളത്. സാഹിത്യ തല്പര൪ക്ക് സ്വാഗതം. Inviting all literature lovers to Aksharasagaram weekly.Press below link to read Free.....
1.മോഹൻലാൽ ലാൽ ജോസ് ടീം ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകം ആണ് ആദ്യമെത്തിയത്, ഓഗസ്റ്റ് 31ന് തീയറ്ററിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണം.ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമിച്ചത്. ബെന്നി പി നായരമ്പലമാണു രചന. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് നായിക. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണവു ഛായാഗ്രഹണവും നിർവഹിക്കുന്നു. രഞ്ജൻ എബ്രഹാമാണു എഡിറ്റിങ്. മാക്സ്ലാബ് സിനിമാസ് ആൻഡ് എന്റര്‍ടെയ്ൻമെന്റാണു ചിത്രം വിതരണം ചെയ്യുന്നത്.
കടലോരപ്രദേശമായ ആഴി പൂന്തുറയിലെ ഒരു കോളജ് ആണ് കഥാപശ്ചാത്തലം. വൈസ്പ്രിൻസിപ്പലായ പ്രേംരാജിന്റെ ചില സ്വഭാവദൂഷ്യങ്ങൾ കാരണം അതേ സ്ഥാനത്തേക്ക് പകരക്കാരനായി എത്തുന്ന ആളാണ് പ്രൊഫസർ മൈക്കിൾ ഇടിക്കുള.ശാന്തസ്വഭാവക്കാരനായ ഇടിക്കുള വളരെ പെട്ടന്ന് തന്നെ കുട്ടികളുടെയും അധ്യാപകരുടെയും പ്രിയപ്പെട്ടവനായി മാറുന്നു. അങ്ങനെ കോളജിന്റെ കുറച്ച് സാമ്പത്തിക ആവശ്യങ്ങൾക്കായി ഇടിക്കുളയുടെ നേതൃത്വത്തിൽ കുട്ടികളെല്ലാം ചേർന്ന് ഒരു സിനിമ എടുക്കാൻ തീരുമാനിക്കുന്നു. ഒരുമുഴുനീള സിനിമ.ആ സിനിമയുടെ കഥ തേടിയുള്ള സഞ്ചാരത്തിൽ പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവവികാസങ്ങളും ഇടിക്കുളയ്ക്കുണ്ടാകുന്ന ചില വെളിപാടുകളുമാണ് സിനിമയുടെ പ്രമേയം.യുവാക്കളെയും കുടുംബത്തെയും ആകർഷിക്കുന്ന രീതിയിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആരാധകർക്കായി ഇഷ്ടംപോലെ ആക്ഷനും പാട്ടും ചിത്രത്തിലുണ്ട്.സിനിമയ്ക്കുള്ളിലെ സിനിമ എന്ന വ്യത്യസ്തമായ സമീപനം അഭിനന്ദനാർഹം. കൂടാതെ ഇന്നത്തെ യുവതലമുറയുടെ രീതിയും അവർ കോളജിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായി ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
2.യുവസംവിധായകരിൽ ആദ്യ സംവിധാന സംരംഭം കൊണ്ട് തന്നെ പേരെടുത്തയാളാണ് ശ്യാംധർ. 7th ഡേ എന്ന ആദ്യ ചിത്രമെടുത്ത് 3 വർഷങ്ങൾക്ക് ശേഷം ശ്യാംധറിൻറെ രണ്ടാമത്തെ ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ് നായകനായി എത്തിയത്.ചിത്രത്തിന് ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്.അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായ രാജകുമാരനാണ് (മമ്മൂട്ടി) ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സ്ത്രീകളോടുള്ള സമ്പർക്കം കുറവാണെങ്കിലും സ്ത്രീവിഷയത്തിൽ ഒട്ടേറെ പേരുദോഷവും അദ്ദേഹത്തിനുണ്ട്. പ്രായമേറെയായിട്ടും വിവാഹിതനാവാത്ത രാജകുമാരന്റെ ജീവിതത്തിലേക്ക് ചില സ്ത്രീകൾ കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ...
വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു ഒരു സിംപിൾ സിനിമയാണ്.കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമ. ആരാധകരെ തൃപ്തിപ്പെടുത്തുമോയെന്നു ചോദിച്ചാൽ മമ്മൂട്ടിയുടെ അടിയും ഇടിയും മാത്രം കണ്ട് കയ്യടിക്കുന്നവർക്ക് ഇൗ സിനിമ പിടിക്കില്ലായിരിക്കും. പക്ഷേ മമ്മൂട്ടി എന്ന നടന്റെ നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇൗ ചിത്രവും ഇഷ്ടമാകും.
3.തിരക്കഥാകൃത്തായ ജിനു അബ്രാഹാമിൻ്റെ ആദ്യ സംവിധാന സംരംഭമാണ് പൃഥ്വിരാജ് നായകനായ ആദം ജോൻ. സ്കോട്ലൻഡിൻ്റെ മുഴുവൻ മനോഹാരിതയും ഒപ്പിയെടുത്തു എന്നുള്ളത് തന്നെയാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത. ചിത്രത്തിന് ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ്.
സസ്പെൻസ്, പ്രണയം, വിരഹം, നിസ്സഹായത, ആക്ഷൻ, ട്രാജഡി എന്നിങ്ങനെ വൈകാരികഭാവഭേദങ്ങൾ ഒത്തിണക്കത്തോടെ കോർത്തിണക്കിയ ചിത്രമാണ് ആദം ജോൻ.
മുണ്ടക്കയത്ത് പ്ലാന്ററായ ആദമിന്റെ ജീവിതത്തിലേക്ക് എമി എന്ന പെൺകുട്ടി കടന്നു വരുന്നു.വിവാഹശേഷം ഇരുവരും മധുവിധു ആഘോഷിക്കാനായി സ്കോട് ലൻഡിലുള്ള സഹോദരന്റെ കുടുംബത്തിനും അമ്മയ്ക്കും ഒപ്പം ചേരുന്നു. പക്ഷേ ആ യാത്ര അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിക്കളയുന്നു.വർഷങ്ങൾക്കുശേഷം മറ്റൊരു ദുരന്തവാർത്ത ആദത്തിനെ വീണ്ടും സ്കോട് ലൻഡിലെത്തിക്കുന്നു. ചെയ്തുപോയ ഒരു തെറ്റിനുള്ള പ്രായശ്ചിത്തമായി തന്റെ രക്തത്തെ തേടി ആദം നടത്തുന്ന യാത്രയിലൂടെയാണ് രണ്ടാംപകുതി പുരോഗമിക്കുന്നത്.
സാത്താൻ സേവയും, ബ്ലാക് മാസ്സും കടന്നുവരുന്നതോടെയാണ് കഥാഗതി പുതിയ വഴിത്തിരിവിലെത്തുന്നത്.അയാൾ ലക്ഷ്യത്തിലെത്തുമോ ഇല്ലയോ എന്നുള്ള ചോദ്യത്തിലൂടെയാണ് തുടർന്ന് ചിത്രം സഞ്ചരിക്കുന്നതും പരിസമാപ്തിയിലെത്തുന്നതും.
4.നിവിൻ പോളി നിർമ്മിച്ച് നിവിൻ പോളി നായകനായി എത്തിയ അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. ചിത്രത്തിന് ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്.
ചെറിയ ചെറിയ സംശയങ്ങളാണ് ചില കഥകളുടെ തുടക്കമാകുന്നത്. അങ്ങനെ ഒരു സംശയം ഷീല ചാക്കോയ്ക്കും ഉണ്ടായി. പേടിയും അസ്വസ്ഥതയും കൂടെപ്പിറപ്പായ ആളാണ് ഷീലയുടെ ഭർത്താവ് ചാക്കോ. അസ്വസ്ഥത ലവലേശമില്ലാത്ത പ്രകൃതമാണ് ഷീലയുടേതും. ഇവരുടെ മൂന്നുമക്കൾക്കാകട്ടെ മൂന്നുസ്വഭാവവും. തനിക്കുണ്ടായ സംശയത്തിന്റെ പേരിൽ ലണ്ടനിലുള്ള തന്റെ മകൻ കുര്യനോട് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ ഷീല പറയുന്നു. എന്താകും ഷീലയുടെ ആ സംശയം?...ആ സംശയവും തുടർന്ന് ഷീല ചാക്കോയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതസംഭവങ്ങളുമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.അൽത്താഫിന്റെ ആദ്യ സംവിധാനസംരംഭമെന്ന നിലയിൽ അദ്ദേഹത്തിന്റെ വൈഭവം എടുത്തുപറയേണ്ടതാണ്.
Prepared By: Team Aksharam Masika - https://www.facebook.com/groups/508054989269794/
Text: Aksharam Masika Admin
Images: Aksharam Masika Admin
Editing: Rajmohan
Translation: Aksharam Masika Admin
Publication Date: 08-22-2017
All Rights Reserved
Dedication:
Dedicated to liteature lovers